06:54pm 29 September 2026
NEWS
കൈക്കൂലി കേസിൽ ഇൻഡ്യന്‍ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥനായ സി എം ശശിയെ സിബിഐ പ്രത്യേക കോടതി കുറ്റമുക്തനാക്കി.
15/07/2025  05:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൈക്കൂലി കേസിൽ ഇൻഡ്യന്‍ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥനായ സി എം ശശിയെ  സിബിഐ പ്രത്യേക കോടതി കുറ്റമുക്തനാക്കി.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉള്ള മോഹൻ & കമ്പനി എന്ന പെട്രോൾ  പമ്പ്  ഉടമയായ കെ.പി. അജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. കെ. പി അജയിയുടെ പെട്രോൾ പമ്പിലെ ഡീസൽ ഡിസ്പൻസിങ് യൂണിറ്റിന്റെ തകരാർ പരിഹരിക്കുന്നതിനായി ഇന്ത്യൻ ഓയിൽ  കോർപ്പറേഷൻ ഉദ്യോഗസ്ഥനായ സി.എം ശശി മൂവായിരം രൂപ കൈകൂലി ആയി ആവശ്യപ്പെട്ടു എന്നാണ് സിബിഐയ്ക്ക് പരാതി ലഭിച്ചത്.  പരാതി ലഭിച്ച സിബിഐ കൊച്ചിൻ യൂണിറ്റ് 14-06-2014 തീയതി പമ്പ് ഉടമയായ കെ.പി. അജയിൽ നിന്നും മൂവായിരം രൂപ കൈപ്പറ്റാനായി സി.എം. ശശി വന്നപ്പോൾ ട്രാപ് പ്രോസീഡിംഗ്സിലൂടെ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയായിരുന്നു എന്ന് ആണ് സിബിഐയുടെ കേസ്. അറസ്റ്റിനെ തുടർന്ന അന്വേഷണം പൂർത്തിയാക്കി സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.  2025 ഫെബ്രുവരി മാസം ഈ കേസിലെ വിചാരണ നടപടികൾ സിബി.ഐ പ്രത്യേക കോടതി ആരംഭിച്ചു. വിസ്താര സമയത്ത് സിബിഐ പത്ത് സാക്ഷികളെ വിസ്തരിക്കുകയും നാല്പത്തഞ്ച് രേഖകൾ ഹാജരാക്കുകയും, ഏഴ്  തൊണ്ടി മുതലുകളും കേസിൽ ഹാജരാക്കി. കേസിലെ സാക്ഷി മൊഴികളും രേഖകളും മറ്റും പരിശോധിച്ച് സി​.ബി​.ഐ. സ്‌പെഷ്യൽ ജഡ്ജ് എൻ. ശേഷാധരിനാഥൻ സിബിഐക്ക് പ്രതിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചില്ലാത്തതിനാൽ പ്രതിയെ കുറ്റമുക്തനാക്കിയാണ് ചെയ്തത്. പ്രതിക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് ബി. രാമൻ പിള്ളയും, അഡ്വക്കേറ്റ് തോമസ് അബ്രഹാം നിലക്കപ്പിള്ളിലും ഹാജരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img